ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വീട്ടുവളപ്പിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകര പെരുങ്കടവിള തെള്ളുക്കുഴി, കീമച്ചക്കുഴിയിൽ ചന്ദ്രൻ (55)നെയാണ് വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്........... ഏകദേശം പത്തു ദിവസത്തോളം മൃദദേഹത്തിന് പഴക്കം വരുമെന്ന് മാരായമുട്ടം പോലീസ്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സമീപവാസികൾ പോലീസിനെ വിവരം അറിയിക്കുന്നത്......... ടാപ്പിങ് തൊഴിലാളിയായ ചന്ദ്രൻ പത്തുവർഷമായി ഒറ്റയ്ക്കാണ് താമസം. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലാണ്. ഇൻക്യുസ്റ്റും , പോസ്റ്റുമോർട്ടവും , ഇന്ന് നടക്കും .