തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയിൽ തിങ്കളാഴ്ച സിപിഎം ഹർത്താൽ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഹർത്താലിൽനിന്ന് ബാങ്കുകളെ ഒഴിവാക്കി. തിങ്കളാഴ്ച കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിക്കാനും റെയിൽ–റോഡ് ഗതാഗതം തടയാനും പോളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹർത്താൽ നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. സഹകരണ പ്രതിസന്ധി വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകാനും സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു