നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പനിക്കു ചികിത്സയ്ക്കെത്തിയ നാലു വയസുകാരന്റെ തലയിൽ വാതിൽ ഇളകി വീണു ഗുരുതര പരിക്കേറ്റു. നാലു ദിവസം മുന്പ് പകർച്ചപ്പനി ബാധിച്ചു ചികിത്സയ്ക്കെത്തിയ, മഞ്ചവിളാകം വടക്കേതുണ്ട്തട്ട് വീട്ടിൽ ശ്രീജയുടെ മകൻ ഋഷികേശിന്റെ തലയിലേക്കാണു കുട്ടികളുടെ വാർഡിലെ പ്രവേശന കവാടത്തിന്റെ വാതിൽ ഇളകി വീണത്.പിഞ്ചു പൈതൽ ഡോറിൽ തൊട്ടപ്പോൾ അടർന്നു വീഴു കയായിരുന്നു .BSNL കരാർ ഏറ്റെടുത്തിരുന്നങ്കിലും ഇവർ മറ്റൊരു കമ്പിനിക്ക് കരാർ കൊടുത്താണ് പണി പൂർത്തിയാക്കിയത് . മൂന്നു ദിവസമായി വാതിൽ ഇളകിയിരിക്കുകയായിരുന്നെന്നു രോഗികൾ പറഞ്ഞു. പരാതി ആശുപത്രി ഓഫീസിൽ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. ഋഷികേശ് മാതാവിനൊപ്പം പുറത്തേക്കിറങ്ങുന്പോഴായിരുന്നു അപകടം..സൂപ്രണ്ടിന്റെ ആലഭാവം ആണ് ഇതിനു കാരണമെന്ന് രോഗികളുടെ കൂട്ടിരുപ്പുകാർ ആരോപിക്കുന്നു . കുട്ടിയുടെ തലയിൽ നാലു തുന്നിക്കെട്ടുകളുണ്ട് . പ്രതിഷേധത്തെത്തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാൻലി സംഭവം അന്വേഷിക്കുമെന്നു ഉറപ്പ് നൽകി. 10 കോടി രൂപ മുടക്കി നിർമിച്ച കെട്ടിടം അഞ്ചു മാസം മുന്പാണ് രോഗികൾക്കായി തുറന്നു കൊടുത്തത്.