വീഡിയോ കാണാം ... പണിതിട്ട് 9 വര്ഷം ആയ സ്കൂളിന്‍റെ ഇരുനില കെട്ടിടം വീണ്ടും പണിയുന്നു

വീണ്ടും 24 ലക്ഷം രൂപക്ക് ബലപ്പെടുത്തൽ ,,,,,,അഴിമതിയെന്ന് കോൺഗ്രസ് .......... സിപിഎം കൗൺസിലർ സ്കൂളിന്‍റെ ഇരുനില കെട്ടിടം ചരിഞ്ഞു നിൽക്കുന്നതായി നഗരസഭയെ തെറ്റിദ്ധരിപ്പിച്ചു .... പണിതിട്ട് 9 വര്ഷം ആയ സ്കൂളിന്‍റെ ഇരുനില കെട്ടിടം വീണ്ടും പണിയുന്നു എന്നത് അന്ന് നിർമിച്ച കോൺട്രാക്ടറും നഗരസഭയും നടത്തിയ വാൻ അഴിമതിയെന്ന് കോൺഗ്രസ് ......;വിജിലൻസ് അന്നുവേഷണം ആവശ്യപ്പെട്ടു BJP ,.....രേഖകൾ നിരത്താൻ ഇല്ലാതെ നഗരസഭാ ...ആശങ്ക വേണ്ടെന്നു HM ...കെട്ടിടത്തിലെ ക്ലാസുകൾ മാറ്റി ,സ്കൂളിന്‍റെ ഇരുനില കെട്ടിടത്തിൽ അത്യാവശ്യ മുള്ള പില്ലറുകൾ ഒഴിവാക്കി യത് ബല ക്ഷയ ത്തിനു കാരണമായി . സ്കൂളിന്‍റെ ഇരുനില കെട്ടിടം അപകടാവസ്ഥയില്‍; കുട്ടികളുടെ പഠനം താത്കാലിക ക്ലാസ്‌ മുറികളിലേയ്ക്ക്‌ മാറ്റി: നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയുടെ നിയന്ത്രണത്തിലുളള ഗവ.ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്കുളിലെ ഒരു ഇരുനില കെട്ടിടമാണ് അപകടാവസ്ഥയിലുളളത്. മധ്യവേനല്‍ അവധിക്കാലത്ത് പെയിന്‍റിംഗ് ജേലിക്കായി കെട്ടിടം തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഒന്നാം നിലയില്‍ സിലിംങിനോട് ചേര്‍ന്ന് നീളത്തില്‍ വലിയ വിളളല്‍ കണ്ട്ത്. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വിവരം നെയ്യാറ്റിന്‍കര നഗരസഭയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭയുടെ എന്‍ജിനിയറിങ് വിഭാഗം പരിശോധന നടത്തുകയും കെട്ടിടത്തിന്‍റെ ബീമിന് ബലക്കുറവുണ്ടെന്നും പാസ്സേജിന്‍റെ ചുമര്‍ പൊട്ടി മാറിയിരിക്കുന്നതായും കണ്ടെത്തി. തകരാറുകള്‍ അടിയന്തിരമായി പരിഹരിക്കാതെ കെട്ടിടം ഉപ യോഗിക്കാന്‍ കഴിയില്ലെന്നാണ് എല്‍.എസ്.ജി.ഡി എസ്കിക്യൂട്ടീവ് എഞ്ചിനിയറു ടെ നിര്‍ദ്ദേശം. ഈ പോരായ്മ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യ പ്പെടുന്ന അജണ്ട വായിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷത്തുനിന്ന് ഈ സ്കൂള്‍ കെട്ടിടത്തിന്‍റെ പഴക്കം എത്രയാണെന്ന് കൗണ്‍സിലര്‍ ഷിബുരാജ്കൃഷ്ണ ചോദിച്ചത്. ഒരു കെട്ടിടം പണികഴിപ്പിച്ചാല്‍ അതിന്‍റെ ഉപയോഗം സ്വാഭാവികമായി 50 വര്‍ഷംവരെയോ അതില്‍ കൂടുതലോ ആകാമെന്ന മുനിസിപ്പല്‍ എഞ്ചിനിയറുടെ മറുപടി തൃപ്തികരമല്ലന്ന് പ്രതിപക്ഷ നേതാവ് ലളിത ടീച്ചര്‍ ഉന്നയിച്ചു. ഈ കെട്ടിടത്തെ സംബന്ധിക്കുന്ന ഫയല്‍ കാണ്‍സില്‍ യോഗത്തില്‍ ഹാജരാക്കണമെന്നും വിശദാംശങ്ങള്‍ പഠിക്കണമെന്നും നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് സമഗ്രമായ വിജിലന്‍സ് അ ന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കൂടാതെ അനാവശ്യമായ ഫണ്ട് ദുരുപയോഗം ചെറുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണം നടത്തി 10 വര്‍ഷം തികയാത്ത കെട്ടിടം തകരാറിലായ സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്കാണ്‍സിലര്‍ അഡ്വ.സ്വപ്നജിത്ത് ആവശ്യ പ്പെട്ടു. ഇതേ തുടര്‍ന്ന് കൗണ്‍സിലിലെ പ്രതിപക്ഷം മുഴുവന്‍ വിജിലന്‍സ് അ ന്വേഷണത്തിന് തീരുമാനിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച്നിന്നതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. കെട്ടിടത്തിന്‍റെ അപകടാവസ്ഥ കണക്കിലെടുത്തും സ്കൂള്‍ കെട്ടിടം തകരാനിടയായാല്‍ ഉണ്ടാകാവുന്ന ഭവിഷത്തിനെ ഉള്‍ക്കൊണ്ടും കെട്ടിടം അടിയന്തിരമായി പണിയാന്‍ തീരുമാനമെടുക്കുമെന്ന് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പുന്നക്കാട് സജു , ശ്രീകണ്ഠന്‍നായര്‍ , വൈസ് ചെയര്‍മാന്‍ ഷിബു , ചെയര്‍ പേഴ്സണ്‍ ഡബ്ല്യു.ആര്‍.ഹീബ എന്നിവര്‍ ഉറപ്പു നല്‍കി. എന്നാല്‍ കുട്ടികളുടെ സുരക്ഷ മുന്നില്‍ കണ്ട് അപകടാവസ്ഥയിലായ കെട്ടിടത്തില്‍ നിന്നും കുട്ടികളെ താത്കാലിക ക്ലാസ് മുറികളിലേയ്ക്ക് മാറ്റിയതായും രക്ഷിതാക്കള്‍ യാതൊരുകാരണവശാലും ഭയപ്പെടെണ്ട ആവശ്യമി ല്ലെന്നും ഹെഡ്മിസ്ട്രസ് അറിയിച്ചു.