ജറുസലം: മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിലെത്തി. മോദിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെൽഅവീവ് വിമാനത്താവളത്തിൽ നേരിട്ട് എത്തി. നെതന്യാഹുവും മുതിർന്ന മന്ത്രിമാരും ചേർന്ന് ആവേശകരമായ സ്വീകരണമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകിയത്. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. മഹാനായ നേതാവാണ് മോദിയെന്ന് നെതന്യാഹു പറഞ്ഞു. ഇന്ത്യക്കും ഇസ്രയേലിനും ഇടയിലുള്ള സൗഹൃത്തിന്റെ അതിര് ആകാശമാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഇസ്രയേലിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞത് വലിയ പദവിയാണെന്ന് മോദി പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് തന്റെ സന്ദർശനം. ഭീകരവാദം ചെറുക്കുന്നതിൽ ഇന്ത്യക്കും ഇസ്രയേലിനും ഒരേനിലപാടാണുള്ളതെന്നും മോദി പറഞ്ഞു.