അനോന ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്റോ തേവലക്കാട് ( ANTO THEVALAKKADU )കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദിവ്യ 18 വയസ്. തനിനാട്ടിന്‍ പുറത്തുകാരിയായ ദിവ്യ എന്ന പെണ്‍കുട്ടിയുടെ കഥ സമകാലീന സ്ത്രീസുരക്ഷാ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്ന ചിത്രമാണിത്.കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി. ജോയി തോമസാണ് നിര്‍മ്മാതാവ്. പ്രശസ്ത സീരിയല്‍ താരം പ്രദീക്ഷ,യുവ സിനിമാ നടന്‍ അരുണ്‍ ഗോപന്‍, പുതുമുഖങ്ങളായ അനോന,കീര്‍ത്തി,ദേവി പിള്ള,റോണി തോമസ് ജോര്‍ജ്,ഗിരീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. തിരക്കഥും സംഭാഷണവും കൃഷ്ണദാസ്,ഛായാഗ്രഹണം - ഇന്ദ്രജിത്ത്,സംഗീതം - സുബീര്‍ അലിഖാന്‍,ഗാനരചന - അജിത് പെരുമ്പാവൂര്‍,ആലാപനം - ശരണ്യ,സൂബീര്‍.എഡിറ്റിങ് - ഹാഷിം,അസോസിയേറ്റ് ഡയറക്റ്റര്‍ - വിഷ്ണു ചന്ദ്രന്‍,കാലാസംവിധാനം- വിനീത് പാലോട്,ചമയം-ബൈജു നേമം,വസ്ത്രാലങ്കാരം-ശ്രീജിത്ത്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് നെയ്യാറ്റിന്‍കര,പി.ആര്‍.ഒ : എ.എസ് പ്രകാശ്,അസിസ്റ്റന്റ് ഡയറക്റ്റര്‍ - ശ്രീകാന്ത് കോടതി വീട്,നിശ്ചല ഛായാഗ്രണം- അമല്‍ ഗ്രാവിറ്റി,റിക്കോര്‍ഡിങ് -ദീപു ചന്ദ്രന്‍,മിക്‌സിങ് - അനീഷ്.എ.എസ്,പരസ്യകല- സുബീഷ് ഡ്രീം മേക്കേഴ്‌സ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.