എൽഡിഎഫുമായി യോജിച്ചു നീങ്ങും: ഉമ്മൻ ചാണ്ടി

അടൂർ: സഹകരണ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിന് എൽഡിഎഫ് സർക്കാരുമായി യോജിക്കാവുന്ന എല്ലാ മേഖലകളിലും കക്ഷിരാഷ്ട്രീയത്തിനതീതമായ പിന്തുണ നൽകുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അടൂരിൽ കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ക്യാമ്പിന്റെ സമാപന സമ്മേളനത്തിനു നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.യുഡിഎഫും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും താനും ചേർന്നു സഹകരണ മേഖലയിലെ പ്രശ്നങ്ങളിൽ സർക്കാരുമായി ചേർന്ന് ഇടപെടൽ നടത്തിവരികയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സഹകരണസംഘങ്ങളിൽ നിക്ഷേപകരുടെ ആശങ്ക അകറ്റാൻ നിക്ഷേപം സുരക്ഷിതമാണെന്നു സംസ്ഥാന സർക്കാർ മാധ്യമങ്ങളിൽ പരസ്യം നൽകി നിക്ഷേപകരെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു