തിരുവനന്തപുരം : കാരക്കോണത്തു കശുവണ്ടി ഫാക്ടറി യിൽ യുവതിക്ക് നേരെ ആക്രമണം ;;;പരുക്കേറ്റു യുവതി യെ കാരക്കോണത് മെഡിക്കൽ കോളേജിലും തുടർന്ന് നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിയിലും തളർച്ചയും ,വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ലേക്ക് മാറ്റി . കാരക്കോണം മാണിവിള കശുവണ്ടി ഫാക്ടറി യിലെ ജീവനക്കാരി ഗീതയെ മാരകമായി മർദിച്ചത് മണിവിള കശുവണ്ടി ഫാക്ടറി യിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഉണ്ണി യാണെന്ന് ഗീത പറഞ്ഞു ; മാരായമുട്ടം പോലീസ് പരിധിയിലാണ് രാവിലെ ഇത്തരത്തിൽ സംഭവം അരങ്ങേറിയത് .ഉണ്ണി ഇരുമ്പു പൈപ്പ് ഉപയോഗിച്ചാണ് മർദിച്ചതെന്ന് പറയുന്നു .ബന്ധുക്കൾ നെയ്യാറ്റിൻകര പോലീസിനെ ഇന്നലെ വിവരം അറിയിച്ചിരുന്നു .കാരക്കോണത്തു കശുവണ്ടി ഫാക്ടറി യിൽ യുവതിക്ക് നേരെ ആക്രമണംനടന്നതിനെതിരെ cpi ,aituc ,രംഗത്തു വന്നിട്ടുണ്ട് .