കശാപ്പ് നിയന്ത്രണം: കർഷകർക്കുള്ള മോദി സർക്കാരിന്‍റെ ഇരുട്ടടിയെന്നു കോടിയേരി

തിരുവനന്തപുരം: കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം കർഷകർക്കുള്ള മോദി സർക്കാരിന്‍റെ ഇരുട്ടടിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കശാപ്പ് നിയന്ത്രണം കേരളത്തിന്‍റെ സന്പദ്ഘടനയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി സർക്കാർ അധികരാത്തിൽ എത്തിയ ശേഷം കർഷകാത്മഹത്യ കുത്തനെ കൂടി. ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നിയമം നിർമിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.