മോഷണ പരമ്പരകൾക്ക് അവസാനമില്ല;;;;;; താന്നിമൂട് എട്ട് കടകളിലും ഒരു വീട്ടിലും മോഷണം.;;;; പോലീസ് വാക്കിൽ മാത്രം നൈറ്റ് പട്രോൾ, കള്ളൻ പ്രവർത്തിയിലും മികവ്തെളിയിക്കുന്നു.;;;; പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു ;ഗൂർഖകളെ തേടുന്നു വ്യാപാരികൾ ;;; നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ ദേശീയപാതയിലെ താന്നിമൂട്ടിൽ ഇന്നലെ രാത്രിയിലും മോഷണം അരങ്ങേറി. എട്ടു കടകളിലും ഒരു വീട്ടിലുമാണ് മോഷണം നടന്നത്.കഴിഞ്ഞ കുറച്ചു നാളുകളായി നെയ്യാറ്റിൻകരയിലെയും സമീപ പ്രദേശങ്ങളിലെയും വ്യാപാരികൾക്കും വീട്ടുടമകൾക്കും ഭീഷണിയായി കള്ളൻമാർ വിലസുന്നു. ഇന്നലെ താന്നിമൂട് ജംഗ്ഷനിൽ അബ്ദുൾ മുക്താറിന്റെ ഷംനാറസ് റ്റോറന്റ്, ജയകുമാറിന്റെ ഫർണിച്ചർ ഷോപ്പ്, രാജേന്ദ്രന്റ ഹാർഡ് വെയർ ഷോപ്പ്, പുഷ്പത്തിന്റ ടെക്സ്റ്റയിൽസ്, ഷിജുവിന്റെ സ്റ്റയിലക്സ് സ്റ്റുഡിയോ, സുധീറിന്റെ എസ്.എസ് ബേക്കറി, പ്രസന്നകുമാറിന്റെ ഫിനാൻസ്, സുജാദരന്റെ രാരീകൃഷ്ണ ഹോട്ടൽ, രാജേന്ദ്രന്റെ അരിക്കട, ബാനു ബീവിയുടെ മദീന മൻസിൽ (വീട് ) തുടങ്ങിയിടങ്ങളിലാണ് മോഷണം നടന്നത്. ഷംനാ റസ്സ്റ്റോറന്റിൽ നിന്ന് ആയിരം രൂപയും ഒരു ടോർച്ചും, ഫർണിച്ചർ കടയിൽനിന്ന് ആയിരത്തോളം രൂപയും, പുഷ്പത്തിന്റ കടയിൽ നിന്നും എട്ട് ഷർട്ടും അഞ്ച് മുണ്ടും തുടങ്ങിയ തുണിത്തരങ്ങളും, സ്റ്റുഡിയോയിൽ നിന്ന് ക്യാമറയും അയ്യായിരം രൂപയും, എസ്.എസ് ബേക്കറിയിൽ നിന്ന് മൂവായിരം രൂപയും, ബാനു ബീവിയുടെ വീട്ടിൽ നിന്നും അയ്യായിരം രൂപയും, അരിക്കടയിൽ നിന്ന് മൂവായിരം രൂപയും മോഷ്ടാവ് കവർന്നു. കഴിഞ്ഞ ദിവസങ്ങളിൽ നെയ്യാറ്റിൻകരയിലെ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നാല് കടകളിലും, ആലുംമൂട് ജംഗ്ഷനിൽ രണ്ട് ദിവസങ്ങളിലായി പന്ത്രണ്ട് കടകളും, പത്താം കല്ലിലും ആറാലുംമൂട്ടിലും നാല് കടകളിലും, ഉദിയൻകുളക്കര എട്ട് കടകളിലും, പാറശ്ശാലയിൽ പന്ത്രണ്ട് കടകളിലും മോഷണം അരങ്ങേറുകയുണ്ടായി. നെയ്യാറ്റിൻകര പോലീസ് സബ്ഡിവിഷനിൽ ഉറക്കമില്ലാതെ തിമർത്താടുന്ന മോഷ്ടാവ് എന്തായാലും പോലീസിനെ നിരീക്ഷിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. പോലീസിനെ വട്ടംചുറ്റിക്കുന്ന നടപടികളുമായാണ് മോഷ്ടാവ് ഓരോ മോഷണവും നടത്തുന്നത്. പോലീസിന്റ ശ്രദ്ധ വഴിമാറ്റി സൂത്രത്തിൽ പണി നടത്തുമ്പോൾ കേരളാ പോലീസ് നെയ്യാറ്റിൻകരയിൽ ശശിയാവുന്നത് അപഹാസ്യമാണ്. മോഷ്ടാവിന്റെ ശല്യത്തിൽ നിന്നും വ്യാപാരികളെ സംരക്ഷിക്കാൻ പോലീസ് നടത്തുന്ന ശ്രമങ്ങൾ ഒന്നൊന്നായി തകർന്ന് വീഴുന്നു.വ്യാപാരികൾ പോലീസിനെ സഹായിക്കാൻ ജാഗ്രതാ സമിതി ഉണ്ടാക്കുന്നതിന്റെയും ജംഗ്ഷനുകളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നതിന്റെയും പ്രഖ്യാപനങ്ങൾ വന്നു കൊണ്ടിരിക്കുമ്പോൾ കള്ളൻ രാത്രിയിലെ വില്ലനായി മാറുന്നത് നാടകീയമായി നെയ്യാറ്റിൻകരക്കാർ കണ്ടുകൊണ്ടിരിക്കുന്നു. പോലീസിന്റ നൈറ്റ് പട്രോളിങ്ങിന്റെ സഹായികളായി വ്യാപാരികളെ വിന്യസിക്കുകയും അവർക്ക് നടന്നു നീങ്ങാൻ ബ്രൈറ്റ് ലൈറ്റ് വിതരണം നടത്തുകയും ചെയ്തിട്ടും കള്ളൻ വിലസുന്നത് നാം കാണുന്നു. സദാചാര പോലീസിന്റെ പരിവേഷം വ്യാപാരികൾക്ക് നൽകി ഒഴിഞ്ഞു മാറാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വ്യക്തം. കള്ളനെ പിടിക്കാൻ ചിലപ്പോൾ കഴിഞ്ഞില്ലെങ്കിലും കള്ളന്റെ ശല്യത്തിൽ നിന്നും രക്ഷ നേടാൻ എന്ത് മുൻകരുതലുകളാണ് വ്യാപാരികളും നാട്ടുകാരും എടുക്കേണ്ടത് എന്ന് ജനങ്ങൾ ചോദിക്കുന്നു. ബാനു ബീവിയുടെ വീട്ടിൽ മോഷണം നടത്തിയതിനു ശേഷം കള്ളന്റെ ഷർട്ടും വാച്ചും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.വീട്ടിൽ നിന്നും തന്നെ എടുത്ത് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പാരകമ്പിയും കണ്ടെടുത്തു. സ്റ്റുഡിയോയിൽ നിന്നും എടുത്ത ക്യാമറയുടെ ഫ്ളാഷ് ഊരി ഉപേക്ഷിച്ചിട്ടാണ് കള്ളൻ കടന്നത്. മോഷണം നടന്ന ഓരോ സ്ഥലങ്ങളിൽ നിന്നും കള്ളന്റെ ഫിംഗർപ്രിന്റും മറ്റു വിവരങ്ങളും ഫോറൻസിക് ഉദ്യോഗസ്ഥരും പോലീസും ശേഖരിച്ചിട്ടുണ്ട്. താന്നിമൂട് എസ്.എസ് ബേക്കറിയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ കള്ളന്റെ വ്യക്തമായ ചിത്രം ഉണ്ട് ഇവിടെ മോഷണം നടന്നിരിക്കുന്നത് കൃത്യം രണ്ട്മുപ്പത്തി എട്ടിനാണ്. മുൻപും പലസ്ഥലങ്ങളിൽ നിന്നും നിരവധി തെളിവുകൾ കിട്ടിയിട്ടും കള്ളനെ കുടുക്കാൻകഴിയാത്തത് എന്തുകൊണ്ടാണ് എന്ന് വ്യാപാരികൾ ചോദിക്കുന്നു. മോഷ്ടാവെന്ന് പോലീസ് സംശയിക്കുന്നയാളിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു.