തിരുവനന്തപുരത്തും ,ആലപ്പുഴയിലും ഹർത്താൽ

ബി​എം​എ​സ് ഓ​ഫീ​സി​നു ബോം​ബെ​റി​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ബി​ജെ​പി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തത്.രാവിലെ 50 ഓളം ksrtc ബസ്സുകൾ സർവീസ് നടത്തി ഹർത്താലിനേത്തുടർന്ന്,ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ കെഎസ്ആർടിസി താത്കാലികമായി നിർത്തിവച്ചു. പാറശാല, വെള്ളറട, പൂവാർ, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് നിർത്തിവച്ചത്. നെയ്യാറ്റിൻകരയിൽ ബസ് തടയാൻ ശ്രമിച്ച 17 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇ​ന്നു ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ്ല​സ്ടു സേ ​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷകൾ 14 ലേ​ക്കു മാ​റ്റി​യ​താ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ നേരത്തെ അ​റി​യി​ച്ചിരുന്നു.