യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തു

ന്യൂഡൽഹി: ഡൽഹി എകെജി ഭവനിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തു. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തലിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി മീഡിയ റൂമിലേക്കു വരുന്പോഴാണ് സംഭവമുണ്ടായത്. ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചു നാലു പേർ യെച്ചൂരിക്ക് അരികിലേക്കു പാഞ്ഞടുക്കുകുയും അദ്ദേഹത്തെ തള്ളി വീഴ്ത്തുകയുമായിരുന്നു. ഉടൻതന്നെ മാധ്യമ പ്രവർത്തകരും മറ്റുള്ളവരും ചേർന്ന് യെച്ചൂരിയെ മറ്റൊരു മുറിയിലേക്കു മാറ്റി.