നിറതോക്കും തിരകളുമായി തമിഴ്നാട് ട്രാന്സ്പോര്ട്ട് ബസിൽ സഞ്ചരിച്ച യുവാവ്കസ്റ്റഡിയിൽ

നിറതോക്കും തിരകളുമായി തമിഴ്നാട് ട്രാന്സ്പോര്ട്ട് ബസിൽ സഞ്ചരിച്ച യുവാവ് പിടിയില്. തിരുനെല്വേലി സിഎസ്ഐ പള്ളിത്തെരുവില് പ്രവീണ്രാജ് (30) ആണ് കൈത്തോക്കും തിരകളുമായി പിടിയിലായത്. june3 - അമരവിള ചെക്പോസ്റ്റിലെ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിൽ ഇയാള് പിടിയിലാകുന്നത്. നാഗര്കോവിലില് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ബസില് സഞ്ചരിക്കുകയായിരുന്നു ഇയാള്. ഈയാളുടെ കൈവശമിരുന്ന ബാഗിനുള്ളില് നിന്ന് നിറത്തോക്കും ആറ് തിരകളുമാണ് കണ്ടെത്തിയത്. പിടികൂടിയ പ്രതിയെ പാറശാല പോലീസിന് കൈമാറി. പ്രവീണ്രാജും കൂട്ടു പ്രതികളായ തിരുനെല്വേലി സ്വദേശികളായ അരുള്, മദന്, ജയകുമാര് എന്നിവര് തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില് ഒളിവില് കഴിഞ്ഞ് വരികയായിരുന്നു . ഇവര് കൊലപ്പെടുത്തിയ വിഭാഗത്തിലെ ജനങ്ങള് ഇവരെ കൊല്ലുമെന്ന് ഭീഷണിയുള്ളതിനാല് സ്വരക്ഷക്ക് തോക്ക് സ്വന്തമാക്കുകയായിരുന്നു. കോയമ്പത്തൂര്, ബംഗ ളൂർ എന്നീ സ്ഥലങ്ങളില് ഒളിവില് കഴിഞ്ഞിരുന്ന ഇവര് തിരുവനന്തപുരത്ത് താമസിക്കുന്ന തിരുനെല്വേലി സ്വദേശിയുടെ അടുത്ത് ഒളിച്ച് കഴിയുന്നതിനായി വരികയായിരുന്നു. പ്രവീണ്രാജ് ഒഴുകെയുളള മറ്റുള്ളവര് കാറില് തിരുവനന്തപുരത്ത് എത്തി. തോക്ക് കൈവശമുളളതിനാല് കാറില് സഞ്ചരിച്ചാല് പോലീസ് പരിശോധനക്കിടയില് പിടിക്കപ്പെടാന് സാധ്യതയുളളതിനാലാണ് പ്രവീണ്രാജ് ബസില് സഞ്ചരിച്ചത്. തിരുവനന്തപുത്ത് എത്തിചേര്ന്ന ശേഷം ഫോണില് മറ്റുളളവരുമായി ബന്ധപ്പെടുവാനായിരുന്നു നിര്ദേശം. പ്രവീണ്രാജിന്റെ ഫോണില് നിന്നും പോലീസ് ഇവരെ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല . സൈബര് സെല്ലിന്റെ സഹായത്തോടെ ഈ നമ്പറുകള് കേന്ദ്രീകരിച്ച് ഇവരെ പിടികൂടുന്നതിനായുളള ശ്രമം നടന്ന് വരികയാണ്