കൊച്ചി: ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോപാതയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര നടത്തി. മെട്രോ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് മെട്രോയുടെ ചുമതലയുള്ള മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദർശിച്ച് യാത്ര നടത്തിയത്. ആലുവ സ്റ്റേഷനിലെ സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കുകയും ചെയ്യും. ട്രെയിനുകളെ നിയന്ത്രിക്കുന്ന മുട്ടത്തെ ഓപ്പറേഷൻ കണ്‍ട്രോൾ സെൻറർ മുഖ്യമന്ത്രി സന്ദർശിക്കുകയും ചെയ്യും.ഈമാസം 17നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ആലുവയിലാണ് ഉദ്ഘാടന ചടങ്ങുകൾ.