തിരുവനന്തപുരം :സംസ്ഥാനത്തു പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ഇന്ന് ആരംഭിച്ചു സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി ക്ലാസുകളിൽ മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പഠനത്തിനാണ് ഇന്നു തുടക്കമായത് .. പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളുടെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ ഉൗരൂട്ടമ്പലം സർക്കാർ എൽപി സ്കൂളിൽ നടന്നു ...അവിടെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സ്വീകരിച്ചു . പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു ....നെയ്യാറ്റിൻകര ജെബിസ് ഇൽ പ്രേവേശനോത്സവം MLA കെ.ആൻസലൻ ഉത്ഘാടനം ചെയ്തു ..... കഴിഞ്ഞ വർഷത്തേക്കാൾ ഒരു ശതമാനം അധികം വിദ്യാർഥികൾ ഇക്കുറി ഒന്നാം ക്ലാസിൽ പ്രവേശനത്തിനായി എത്തിച്ചേരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ 3,04,000 കുട്ടികളാണ് കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. ഇതിൽ 2.44 ലക്ഷം വിദ്യാർഥികൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണു പഠിക്കാനെത്തിയത്.