വിദ്യാഭ്യാസ വായ്പ: തിരിച്ചടവ് പദ്ധതി' ബാങ്ക് അട്ടിമറിക്കരുതെന്ന് പി.സി.ജോർജ്

കോ​​ട്ട​​യം: ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പാ തി​​രി​​ച്ച​​ട​​വ് സ​​ഹാ​​യ പ​​ദ്ധ​​തി​​യെ ബാ​​ങ്കു​​ക​​ൾ അ​​ട്ടി​​മ​​റി​​ക്ക​​രു​​തെ​ന്നു പി.​​സി.​​ജോ​​ർ​​ജ് എം​​എ​​ൽ​​എ. എ​​ൽ​​ഡി​​എ​​ഫ് ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ ബ​​ജ​​റ്റി​​ലെ പ്ര​​ഖ്യാ​​പ​​നം സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണെ​​ങ്കി​​ലും ബാ​​ങ്കു​​ക​​ൾ ഗ​​വ​​ണ്‍​മെ​​ന്‍റി​​നോ​​ടും പൊ​​തു​​ജ​​ന​​ങ്ങ​​ളോ​​ടും സ​​ഹ​​ക​​രി​​ച്ചു ചി​​ല തി​​രു​​ത്ത​​ലു​​ക​​ൾ ന​​ട​​ത്താ​​ൻ ത​​യാ​​റാ​​ക​​ണം. അ​​ടി​​സ്ഥാ​​ന തു​​ക എ​​ന്നു​​ള്ള​​തു പ്രി​​ൻ​​സി​​പ്പ​​ൽ തു​​ക​​യാ​​ണ്. മാ​​ർ​​ഗ​​രേ​​ഖ​​യി​​ൽ പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​തു​​പോ​​ലെ എ​​സ്എ​​ൽ​​ബി​​സി​​യ്ക്കു ബാ​​ങ്കി​​ലൂ​​ടെ ന​​ൽ​​കു​​വാ​​നു​​ള്ള അ​​പേ​​ക്ഷാ ഫോ​​റം സ്വീ​​ക​​രി​​ക്കു​​ക​​യും എ​​സ്എ​​ൽ​​ബി​​സി​​യു​​ടെ അം​​ഗീ​​കാ​​രം ഉ​​റ​​പ്പാ​​ക്കു​​ക​​യും ചെ​​യ്ത​​തി​​നു​​ശേ​​ഷം 40 ശ​​ത​​മാ​​നം ഗു​​ണ​​ഭോ​​ക്തൃ​​വീ​​തം ബാ​​ങ്കു​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ജോ​​ർ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. 40 ശ​​ത​​മാ​​നം പ​​ണം ഗു​​ണ​​ഭോ​​ക്താ​​വ് ബാ​​ങ്കി​​ൽ അ​​ട​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ ലോ​​ണ്‍​ക്ലോ​​സ് ചെ​​യ്യു​​മെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. ജോ​​ലി ല​​ഭി​​ക്കാ​​ത്ത​​വ​​രും പാ​​വ​​പ്പെ​​ട്ട​​വ​​രു​​മാ​​യി ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ 40 ശ​​ത​​മാ​​നം ഗ​​ഡു​​ക്ക​​ളാ​​യി അ​​ട​​യ്ക്കു​​ന്ന​​തി​​നു ക്ര​​മീ​​ക​​ര​​ണം ഉ​​ണ്ടാ​​ക്കാ​​ൻ ബാ​​ങ്കു​​ക​​ൾ സ​​ഹ​​ക​​രി​​ച്ചാ​​ൽ ഈ ​​സ്കീ​​മി​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള വി​​ദ്യാ​​ഭ്യാ​​സ ലോ​​ണു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും അ​​ട​​ച്ചു​തീ​​ർ​​ക്കാ​​ൻ ക​​ഴി​​യും. ലോ​​ണ്‍‌​തു​​ക അ​​ട​​ച്ചു​തീ​​ർ​​ന്നാ​​ൽ ലോ​​ണ്‍ എ​​ടു​​ത്ത​​യാ​​ളി​​ന്‍റെ​​യും ഗാ​​ര​​ന്‍റി​​യ​​റി​​ന്‍റെ​​യും പേ​​രു​​ക​​ൾ സി​​ഐ​​ബി​​ഐ​​എ​​ല്ലി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​​ക്ക​​ണം. സെ​​ൻ​​ട്ര​​ൽ ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ പ​​ലി​​ശ സ​​ബ്സി​​ഡി ബാ​​ങ്കു​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന ആ​​നു​​കൂ​​ല്യ​​മ​​ല്ല മ​​റി​​ച്ച പാ​​വ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ക​​ളെ​​യും ര​​ക്ഷി​​താ​​ക്ക​​ളെ​​യും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി​​യു​​ള്ള​​താ​​ണ്. അ​​തി​​നാ​​ൽ 40 ശ​​ത​​മാ​​നം ഗു​​ണ​​ഭോ​​ക്തൃ വി​​ഹി​​ത​​ത്തി​​ൽ ഈ ​​പ​​ലി​​ശ​​യും ഉ​​ൾ​​പ്പെ​​ട​​ണ​​മെ​​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.