നാഗര്‍ കാവിന്റെ കല്ല് ഇളക്കിയ വർക്കെതിരെ നടപടി വേണം :മഞ്ചത്തല സുരേഷ് .................... തിരുവനന്തപുരം :നെയ്യാറ്റിന്‍കര, മഴക്കാല പൂര്‍വ ശുചീകരണത്തിനിടയില്‍ ക്ഷേത്രത്തിന്റെ ചുവരും കാണിക്കവഞ്ചിയും തകര്‍ന്നു. പ്രതിഷേധവുമായി ഭക്തജനങ്ങള്‍. സത്വരനടപടി സ്വീകരിക്കാമെന്ന് ക്ഷേത്രം ഭാരവാഹികള്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ വേട്ടക്കളമായ ആലുംമൂട് ജംഗ്ഷനിലെ നാഗരാജ ക്ഷേത്രത്തിന്റെ ചുവരും കാണിക്കവഞ്ചിയുമാണ് ഇളകിയത്. ശുചീകരണ തൊഴിലാളികള്‍ ആലുംമൂട് ജംഗ്ഷനു സമീപത്തെ ഓടകള്‍ സ്ലാബ് മാറ്റി വൃത്തിയാക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചതെന്നതിന്റെ അടിസ്ഥാനത്തില്‍ പരിഹാര നടപടികള്‍ കൈക്കൊള്ളാമെന്ന് നഗരസഭ അധികൃതര്‍ ഉറപ്പ് നല്‍കിയെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ പ്രതിഷേധവുമായി ഭക്തജനങ്ങളും ക്ഷേത്രം ഭാരവാഹികളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കെ. ആന്‍സലന്‍ എംഎല്‍എ, നഗരസഭ വൈസ് ചെയര്മാന് കെ.കെ ഷിബു, വാര്‍ഡ് കൗണ്‍സിലര്‍ എന്‍. ഉഷാകുമാരി, നെയ്യാറ്റിന്‍കര സിഐ അരുണ്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ക്ഷേത്രം ഭാരവാഹികളായ മഞ്ചത്തല സുരേഷ്, ബാലഗംഗാധരന്‍, ശ്രീകുമാര്‍, വ്യാപാരികളായ സതീഷ്, എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചത്.