DYFI ലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി ഒരാളുടെ കൽ വെട്ടി നാല് പേർക്ക് പരുക്ക്

തിരുവനന്തപുരം : നെയ്യാറ്റിൻകര ആറാലുംമൂട് പൂജാ നഗറിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി നാല് പേർക്ക് പരിക്കുപറ്റി.ഒരാളുടെ കാൽ വെട്ടുകൊണ്ട് ഗുരുതരമായ പരിക്ക് കാരണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....28 വൈകുന്നേരം പുന്നക്കാട് ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽപഠനോപകരണ വിതരണം നടക്കുകയുണ്ടായി. പുന്നക്കാട് പഠനോപകരണ പരിപാടിയിൽ പങ്കെടുത്തു മടങ്ങിയ (ഡി വൈ എഫ് ഐ) യുവാവ് ഓവർ സ്പീഡിൽ ആറാലുംമൂട്ടിലെ പൂജനഗറിൽ ഊടെ വന്നത് പൂജനഗറിലെ ചിലർ ചോദ്യം ചെയ്തു .ചെറിയ തേപ്പും കൊടുത്തു .അരിശം പൂണ്ട യുവാവ് പുന്നക്കാടുള്ള സുജിത്ത് (36) നെ കൂടാതെ (ഡി വൈ എഫ് ഐ)ചിലരെ ഫോണിലൂടെ പൂജാ നഗറിലേക്ക് വിളിച്ചുവരുത്തി .പൂജാ നഗറിലെ യുവാക്കൾ ടൂൾസ് മായി രംഗത്തിറങ്ങി ..സുജിത്ത്ഇന്റെ കാലിനു വെട്ടേറ്റു പുന്നക്കാട് സ്വദേശികളായ ചില യുവാക്കൾക്ക് കൈ ക്കും പരിക്കുണ്ട് . സുജിത്ത് (36) നെ മെഡിക്കൽ കോളേജ് ലേക്ക് മാറ്റി .കൂട്ടത്തിലുണ്ടായിരുന്ന അനൂപ് (22) ന് ഇടതു കൈയ്യിൽ വെട്ടുകൊണ്ട് ചെറിയ രീതിയിൽ പരിക്ക് പറ്റി കൂട്ടത്തിലുള്ള മനു(23) പ്രസാദ് (27) തുടങ്ങിയവർക്കും മർദ നമേറ്റു ഇവർനെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് എത്തിയവർ ഏഴ് പേരുണ്ടായിരുന്നതായി ദൃക് സാ ക്ഷികൾ പറഞ്ഞു.കാലിനും തലക്കും മുറിവേറ്റ യുവാന്റെ മൊഴിയിൽ പോലീസ് ആണ്നുവേശനം തുടരുന്നു .