ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കെതിരെ ശശിതരൂര്‍ എംപി മാനനഷ്ടത്തിന് കേസ് നൽകി. സ്വകാര്യ ചാനലിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അർണബ് നേതൃത്വം നൽകുന്ന മാധ്യമം പുറത്തു വിട്ട ആരോപണങ്ങളാണ് കേസിന് കാരണമായത്. ഈ ആരോപണങ്ങൾക്കെതിരെ തരൂർ നേരത്തെ തന്നെ രംഗത്തു വന്നിരുന്നു. തെറ്റായ കാര്യങ്ങളാണ് വാർത്തയിലുളളതെന്നും കോടതിയിൽ അവ തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. മാധ്യമത്തിന്റെ പ്രചാരണത്തിനായി ഒരു ദുരന്തം ഉപയോഗിക്കുന്നതിൽ പ്രതിഷേധം ഉണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.