സർക്കാർ ഓഫീസുകൾ അഴിമതിയുടെ അരങ്ങാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ഓഫീസുകൾ അഴിമതിയുടെ അരങ്ങാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി ശ്രദ്ധയിൽപ്പെടുത്താനുള്ള ജാഗ്രത എല്ലാ ഉദ്യോഗസ്ഥരും കാണിക്കണമെന്നു പറഞ്ഞ മുഖ്യമന്ത്രി സ്വയം നവീകരണത്തിന് ഉദ്യോഗസ്ഥർ തയാറാകണമെന്നും നിർദേശിച്ചു.