തിരുവനന്തപുരം :: നെയ്യാറ്റിന്‍കര, മാരായമുട്ടം കെ.എസ്.ഇ.ബി ഓഫീസില്‍ യാത്ര അയപ്പ് ചടങ്ങി നെ തുടര്‍ന്ന് ജീവനക്കാര്‍ക്കിടയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരി തിരിഞ്ഞ് നടത്തിയ സംഘര്‍ഷത്തില്‍ മാരായമുട്ടം ഓഫീസിലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് എഞ്ചിനിയര്‍ ഹരികുമാറിന് മര്‍ദ്ദനമേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. മാരായമുട്ടം ഓഫീസിലെ ജീവനക്കാരനായ അനിരുദ്ധന്‍റെ യാത്ര അയപ്പ് ചടങ്ങിന് നെയ്യാറ്റിന്‍കര ഇലെക്ട്രിക്കൽ സെക്ഷനിലെ ഡിവിഷനില്‍ നിന്നും എത്തിയ സീനിയര്‍ അസിസ്റ്റന്‍റുമാരായ അജിയും , പ്രേംകുമാറുമാണ് ഹരികുമാറിനെ മര്‍ദ്ധിച്ചതായി പറയുന്നത്. ഇവര്‍ സി.ഐ.ടി.യു , ഐ.എന്‍.ടി.യു.സി വിഭാഗങ്ങളില്‍ പെട്ടവരാണ്. മർദനമേറ്റ ഹരികുമാര്‍ ഐ.എന്‍.ടി.യു.സി യൂണിയനില്‍ ഉള്‍പ്പെട്ട ആളാണ്. ജിവനക്കാര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഫണ്ട് ഫണ്ട് CITU ശേഖരണവുമായി ബന്ധപ്പെട്ടാണ് ഇരു വിഭാഗത്തിലെയും ജീവനക്കാര്‍ ഏറ്റു മുട്ടിയത്. മര്‍ദ്ദനമേറ്റ ഹരികുമാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഹരികുമാറുംINTUC ,CITU വിലെ നേതാവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാരയമുട്ടം പൊലീസ് കേസെടുത്തു.