ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യത്തിനു പൂട്ട് വീണു

തി​രു​വ​ന​ന്ത​പു​രം: ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്. കേ​ന്ദ്ര​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. മാ​ലി​ന്യ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് കാ​ട്ടി​യാ​ണ് ന​ട​പ​ടി. വൈ​ദ്യു​തി വിഛേ​ദി​ക്കാ​ൻ കെ​എ​സ്ഇ​ബി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്ളാ​ന്‍റി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. 2011ൽ ​ക​മ്പ​നി​യി​ലെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​ന്ത്ര​ണ പ്ളാ​ന്‍റി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​യി​രു​ന്നു റെ​യ്ഡ്. ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ളാ​ന്‍റി​ൽ ഉ​പ​യോ​ഗി​ക്കാ​തെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.