ഇടുക്കി: ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കല്‍ തടഞ്ഞ പൊലീസുകാര്‍ക്ക് ഇടുക്കി ജില്ലാ കലക്ടർ സമന്‍സ് അയച്ചു. ദേവികുളം എസ്.ഐമാരായ സി.ജെ. ജോണ്‍സൺ പുണ്യദാസ് എന്നിവർക്കെതിരെയാണ് നടപടി. ദേവികുളം സബ് കളക്ടർ വി. ശ്രീറാമിന്‍റെയും ഒപ്പമെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങൾ പാലിക്കാത്തതിനാണ് നടപടി. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞതിന് സബ്കളക്ടര്‍ നടപടി ആവശ്യപ്പെട്ടിരുന്നു. 27ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ഇരുവർക്കും നിര്‍ദേശം നൽകിയിരിക്കുന്നത്.