സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയുടേത് ധീരകൃത്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയുടെ നടപടി ധീരകൃത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതി ചെയ്തത് ഉദാത്തമായ കാര്യമാണ്. വിഷയത്തിൽ ശക്തമായ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, ശക്തമായ നടപടിയുണ്ടായല്ലോ അതിന് പിന്തുണ കൊടുത്താൽ മതിയല്ലോ എന്ന് അദ്ദേഹം മറുപടി നൽകി. തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചോദ്യം ചെയ്യുന്നതിനായി ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ പീഡിപ്പിക്കുന്നതിന് ഹരി സ്വാമിക്ക് മാതാവ് ഒത്താശ ചെയ്തു കൊടുത്തുവെന്ന് പോലീസ് വ്യക്തമാക്കി.ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ പീഡിപ്പാൻ ശ്രമിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കൊല്ലത്തെ ആശ്രമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോള്‍ ആണ് അവിടെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദർ യുവതിയുടെ കുടുംബവുമായി അടുക്കുന്നത്. അതേസമയം, സ്വാമിക്ക് ആശ്രമവുമായി ബന്ധമില്ലെന്നും 15 വര്‍ഷം മുമ്പ് പഠനം പൂര്‍ത്തിയാക്കി ആശ്രമത്തില്‍ നിന്ന് പോയെന്നും ആശ്രമ അധികൃതര്‍ അറിയിച്ചു.