വിദ്യാര്‍ഥികള്‍ക്കും പാര്‍ട്ടികൾക്കും കഞ്ചാവ് എത്തിക്കുന്നസംഘം പിടിയിൽ കൊച്ചി: നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്കും ലഹരി പാര്‍ട്ടികളിലും കഞ്ചാവ് എത്തിച്ചു നല്കുന്ന ആറംഗസംഘം പോലീസിന്റെ പിടിയിലായി. പറവൂര്‍ കരുമാലൂര്‍ ചില്ലിക്കൂട്ടത്തില്‍ അജീഷ് സുരേഷ് (19), ആലപ്പുഴ തോട്ടപ്പിള്ളി സ്വദേശികളായ ബാബുനന്ദനത്തില് കിരണ്‍ ബാബു (ബാലു 18), തണ്ടശേരി ലിബിന് (20) എന്നിവരെ 400 ഗ്രാം കഞ്ചാവുമായും ചങ്ങനാശേരി സ്വദേശികളായ പടനിലം എബിന് (18), കണ്ടത്തിപ്പറമ്പില്‍ ഏബിന് തോമസ് (18), കോട്ടയം സ്വദേശിയായ കക്കാട്ട് ശരണ്‍ (18) എന്നിവരെ 300 ഗ്രാം കഞ്ചാവുമായുമാണ് പിടികൂടിയത്. ഇടുക്കി ജില്ലയിലെ കുമളി, തമിഴ്നാട്, കമ്പം എന്നീ സ്ഥലങ്ങളില്‍നിന്നു ബൈക്കിലാണ് ഇവര്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നിരുന്നത്. കടവന്ത്ര പോലീസും എറണാകുളം സൗത്ത് പോലീസും സംയുക്തമായാണ് പ്രതികളെ അറസ്റ്റു ചെയ്തത്.