ഫീ​സ് വ​ർ​ധ​ന: സ്വാ​ശ്ര​യ മു​ത​ലാ​ളി​മാ​ർ​ക്ക് 15 കോ​ടി : ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ പി​ജി ഫീ​സ് വ​ർ​ധ​ന​യി​ലൂ​ടെ സ്വാ​ശ്ര​യ മു​ത​ലാ​ളി​മാ​ർ​ക്ക് 15 കോ​ടി രൂ​പ​യു​ടെ ലാ​ഭ​മാ​ണ് സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​കൊ​ടു​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. അ​ന്യാ​യ​വും അ​ധാ​ർ​മി​ക​വു​മാ​യ ഫീ​സ് വ​ർ​ധ​ന ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ പി​ജി ഫീ​സ് വ​ർ​ധ​ന​യു​ടെ കാ​ര്യ​ത്തി​ൽ സ്വാ​ശ്ര​യ​കോ​ളേ​ജു​കാ​ർ ഇ​രി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ മു​ട്ടി​ലി​ഴ​യു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. ഫീ​സ് വ​ർ​ധ​ന​യ്ക്ക് എ​തി​രേ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം സ​മ​രം ചെ​യ്ത സി​പി​എം ഇ​പ്പോ​ൾ വ​രു​ത്തി​യ ഫീ​സ് വ​ർ​ധ​ന ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. അ​ന്ന് സ​മ​രം ചെ​യ്ത എ​സ്എ​ഫ്ഐ -ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ൾ കാ​ശി​ക്ക് പോ​യോ? സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ​നി​ന്നു വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം 14 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു പ​ഠി​ക്കാ​ൻ എ​ങ്ങ​നെ ക​ഴി​യും എ​ന്നു സ​ർ​ക്കാ​ർ ചി​ന്തി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.