രാ​ഷ്ട്രീ​യ​ക്കാ​രെ മാ​ത്രം അ​നു​സ​രി​ക്കു​ന്ന​വ​രാ​വ​രു​ത്; ഉ​ദ്യോ​ഗ​സ്ഥ​രോ​ടു ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ൾ മാ​ത്രം അ​നു​സ​രി​ച്ച​ല്ല സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വം. നി​യ​മാ​നു​സൃ​ത​മാ​യി മാ​ത്ര​മേ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കാ​വൂ. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഭ​ര​ണ​വും മാ​റി​മ​റി​ഞ്ഞു വ​ന്നാ​ലും നി​യ​മം​വി​ട്ട് പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്നും ഗ​വ​ർ​ണ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​ർ​മി​പ്പി​ച്ചു.