മലപ്പുറം: കൊലയുടെയും അക്രമത്തിന്റെയും കാര്യത്തിൽ സിപിഎമ്മും ബിജെപിയും ഒരുപോലെയാണെങ്കിലും ഭരണത്തിലിരിക്കുന്ന പാർട്ടി എന്ന നിലയിൽ അക്രമങ്ങളെ നിയന്ത്രിക്കാൻ ബാധ്യസ്ഥരായ സിപിഎം നടത്തിയ കൊല ന്യായീകരിക്കാനാവാത്തതും അപലപനീയവുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്പോൾ ഒരു തരത്തിലുളള അക്രമവും ഉണ്ടാക്കിയിട്ടില്ല. അക്രമം കോണ്‍ഗ്രസിന്റെ നയമല്ല. കേരളത്തിലെ കൊച്ചു കുട്ടിക്കുപോലും അതറിയാം. എന്നിട്ടും കോണ്‍ഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.