കോട്ടയം: കുമരകം പഞ്ചായത്ത് അംഗത്തെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചു പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ച് ഇന്നു കോട്ടയം ജില്ലയിൽ ഹർത്താലിനു ബിജെപി ആഹ്വാനം ചെയ്തു. അക്രമത്തിനു പിന്നിൽ സിപിഎം ആണന്നു ബിജെപി ഭാരവാഹികൾ......രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ നടത്തുന്ന ഹർത്താലിൽനിന്ന് ആവശ്യ സർവീസുകളെയും കാഞ്ഞിരപ്പള്ളി രൂപത റൂബി ജൂബിലി സമ്മേളനം (കാഞ്ഞിരപ്പള്ളി), കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമ്മേളനം (ഏറ്റുമാനൂർ), കേരള ഗണക മഹാസഭ സംസ്ഥാന സമ്മേളനം (കോട്ടയം) എന്നിവയെയും ഒഴിവാക്കിയിട്ടുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി അറിയിച്ചു.