നെടുമങ്ങാട്: ക്ഷേത്രദർശനത്തിന് പോയിമടങ്ങിയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് വെള്ളനാട് സ്വദേശികളായ 25 പേർക്ക് പരിക്കേറ്റു. വെള്ളനാട് സ്വദേശികളായ രാധ(57), അജിത(40), മായാകുമാരി(55), ഓമനയമ്മ(46),സരസ്വതി(54) ,തുളസി(55),ഇന്ദിര (59), മഹേശ്വരി(42),യശോദ(54), ശ്യാമളകുമാരി(61) , ബിന്ദു(41), ലീല(60), പത്മിനി(54), അംബിക(50), ബിന്ദു(39), രമാദേവി(50), പ്രേമകുമാരി(61), വത്സല(56), പ്രസന്നകുമാരി(68), രമാദേവി(63), വസന്തകുമാരി(60), ശാഖ(43), ഷൈലജ(50), ശ്രീലത(42) എന്നിവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിലും ഗുരുതര പരിക്കേറ്റ വിനീഷ് (37)നെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂനമ്പായിക്കുളം ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ വെമ്പായം –നെടുമങ്ങാട് റോഡിൽ വേങ്കവിള പ്ലാവറ വളവിൽ ഇന്നലെ ഉച്ചയ്ക്ക് 3.45 നാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന മിനിബസിന്റെ മുൻവശത്തെ ് ടയർ പൊട്ടി വണ്ടി ഒരു വശത്തേയ്ക്ക് മറിയുകയായിരുന്നു. വണ്ടി മറിഞ്ഞപ്പോൾ യാത്രക്കാരെല്ലാം ഒരുവശത്തേയ്ക്ക് വീണതാണ് പലർക്കും പരിക്കേൽക്കാനിടയാക്കിയത്.വാഹനം മറിഞ്ഞത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ വണ്ടിയുടെ ഗ്ലാസുകൾ തകർത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സംഭവത്തിൽനെടുമങ്ങാട് പോലീസ് കേസെടുത്തു. സി.ദിവാകരൻ എംഎൽഎ, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർപേഴ്സൺ ലേഖവിക്രമൻ, നഗരസഭ ഭരണസമിതി ഭാരവാഹികളായ ടി.ആർ.സുരേഷ്കുമാർ, ആർ.മധു, കെ.രാജേന്ദ്രൻ എന്നിവർ ആശുപത്രിയിലെത്തി പരിചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.