ബാലരാമപുരം: കരമന –കളിയിക്കാവിള ദേശീയ പാതയിൽ ബാലരാമപുരം നസ്രത്ത് ഹോം സ്കൂളിന് സമീപം അമിതവേഗത്തിൽ എത്തിയ കെഎസ്ആർടിസി ബസ് ആക്ടീവ സ്കുട്ടറിനു പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല. തെറ്റിവിളയിൽ കിഴക്കരികത്ത് സോനു ഭവനിൽ പരേതനായ സോമൻ–ശാന്തകുമാരി ദമ്പതികളുടെ മകൻ സന്തോഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതിനായിരുന്നു സംഭവംതിരുവനന്തപുരത്തുനിന്നും പാറശാലയിലേക്ക് പോയ കെഎസ്ആർടിസി ബസ് ആക്ടീവ സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപമുള്ള ആശുപത്രിയിൽ എത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശ്രീദേവിയാണ് ഭാര്യ.