എസ്എസ്എൽസി ഫലം ഐടി@സ്കൂളിന്റെ മൊബൈൽ ആപ്പിലും അറിയാം. വ്യക്തിഗത ഫലത്തിനു പുറമെ സ്കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള ഫലത്തിന്റെ അവലോകനവും, വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Saphalam 2017 എന്നു നല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു പി.ആർ. ചേംബറിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. ഫലപ്രഖ്യാപനത്തിനു മുന്നോടിയായി വ്യാഴാഴ്ച വൈകുന്നേരം പരീക്ഷാ ബോർഡ് യോഗം ചേർന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്കി. 4.55 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്തും പുറത്തുമായി 2933 പരീക്ഷാ കേന്ദ്രങ്ങളിലായാണ് വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നത്. 54 മൂല്യനിർണയ ക്യാമ്പുകളിലായി ഏപ്രിൽ ആറു മുതലാണ് മൂല്യനിർണയം തുടങ്ങിയത്. 27 നു പൂർത്തിയാക്കി. result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.itschool.gov.in, keralaresults.nic.in, results.kerala.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും.