കോഴിക്കോട്: ടി.പി സെൻകുമാർ നിയമനത്തിൽ സർക്കാർ ഉപദേശം കാത്തിരുന്നാൽ ചീഫ് സെക്രട്ടറി അകത്താകുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ബെഹ്റയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താത്പര്യമാണ് സെൻകുമാറിന്റെ പുനർനിയമനം വൈകാൻ കാരണം. നരേന്ദ്രമോദിയും പിണറായിയും തമ്മിലുള്ള പാലമാണ് ബെഹ്റയെന്നും മുരളീധരൻ പറഞ്ഞു.