CLICK VIEDO: അങ്ഗോം കാണാം താളീം ഒടിക്കാം :കാണേണ്ട കാഴ്ച്ച

വേനൽ ചൂട് കടുത്തല്ലോ കുടിക്കാനും കുളിക്കാനും വെള്ളവുമില്ല . നെയ്യാറിൽ വെള്ളമുണ്ട് മണലൂറ്റുകാർ മണ്ണെടുത്ത കയങ്ങളിൽ ധാരാളം വെള്ളമുണ്ട് .. പക്ഷേ മാലിന്യങ്ങൾ നിറഞ്ഞിരിക്കയാ ... എല്ലാം വലിച്ചെറിയുന്നത് നെയ്യാറിലേയ്ക്ക് .. നെയാറ്റിൻകരയിലെ നിവാസികൾക്കു ഒരാഗ്രഹമുദിച്ചു ഇതങ്ങു വാരി നെയ്യാറ് ശുചീകരിച്ചാലോ .. പിന്നെ എല്ലാം പെട്ടന്നായിരുന്നു നെയ്യാർ സംരക്ഷണ സമിതി ..കരിനട ആശ്രയ ,നെയ്യാറ്റിൻകര വികസന സമിതി , എല്ലാരും കൂടി പാലക്കടവിൽ ..കൂട്ടത്തിൽ പ്രകൃതി സംരക്ഷക രും എത്തി .ഉത്‌ഘാടനവും കഴിഞു ചായയും കുടിച്ചു പിരി ഞ്ഞു . നഗരസഭ ജീവനക്കാർ പിന്നെ എത്തിക്കോളാമെന്നും പറഞ്ഞു .അപ്പോഴാണ് വിഷയം പലർക്കും നീന്താനറിയില്ല ..ഏതായാലും ഇത്രയും ആയില്ലേ അങ്ങ് തുടങ്ങിക്കളയാം .നെയ്യാർ സംരക്ഷണ സമിതിയുടെ പ്രേവർത്തകർ ഒരു വള്ളവും സംഘടിപ്പിച്ചു ..നേരെ നെയ്യാറിലേക്കു ഇറങ്ങി .. കുപ്പിയും പ്ലസ്റ്റി ക്കും ,മാലിന്യങ്ങളും വാരി മാറ്റി ..നല്ല വേനൽ ചൂടല്ലേ ശരീരവും ഒന്നു തണുക്കും നെയ്യാറിനെ ശുചീകരിക്കുകയും ചെയ്യാം .വാരിയിട്ട മാലിന്യങ്ങൾ മുൻസിപ്പാലിറ്റി നീക്കം ചെയ്യാമെന്ന് ഉറപ്പും കിട്ടി .ചുരുക്കത്തിൽ അങ്കോo കണ്ടു താളീം ഒടിച്ച അവസ്ഥ ..