ആനാവൂരിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവം അക്രമം തുടരാതിരിക്കാൻ പോലീസ് പട്രോളിംഗ് സജീവം തിരുവനന്തപുരം ::നെയ്യാറ്റിൻകര ആനാവൂരിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടു rss പ്രവർത്തകർക്ക് വെട്ടേറ്റു. അനിൽ, വിനോദ് എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമിച്ചവർ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു....... നെയ്യാറ്റിൻകര ആനാവൂർ ഭാഗത്താണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ഇവരുടെ നില ഗുരുതരമായതിനെ തുടർന്നു മെഡിക്കൽ കോളജിൽ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.......... കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് സി പിഎം -ബിജെപി സംഘർഷം നിലനിൽക്കുന്നതിനിടയിലാണ് rss പ്രവർത്തകർക്ക് വെട്ടേൽക്കുന്നത് ....... ആനാവൂരിൽ വിവേകാനന്ദ സേവാ സമിതിയുടെ ഓഫീസ് dyfi കത്തിച്ചു എന്നാരോപിച്ചു rss കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു...... രാവിലെ 6 ഓടെ ആണ് ബൈക്കിൽ എത്തിയ സംഗം ആക്രമിച്ചതെന്ന് അനിൽ .... ആനാവൂരും പരിസരവും കുറെ വർഷമായി സിപിഎം ബിജെപി സംഘർഷം സജീവമായി തുടരുന്നുണ്ട് .അക്രമികൾക്കായി തിരയുന്നതായി പോലീസ് .....തുടർ ആക്രമണത്തിന് സാധ്യതയുള്ളതായി പോലീസ് ..രാത്രിയിൽ കൂടുതൽ പോലീസ് പെട്രോൾ ഉണ്ടാകാൻ സാധ്യത യുണ്ട് ..സാധാരണക്കാരെ ഈ വിഷയങ്ങൾ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട് ....പ്രെദേശം കണ്ണൂരിനു സമാനമായി തുടരുന്നത് നിസ്പക്ഷമതികളെ ദൂരിത ത്തിൽ ആക്കുന്നതായി നാട്ടുകാർ .