തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി.സെൻകുമാറിനെ ഉടൻ നിയമിക്കണമെന്ന് നിയമവകുപ്പ് സെക്രട്ടറി സർക്കാരിന് നിയമോപദേശം നൽകി. സുപ്രീംകോടതി വിധിക്കെതിരെ ഇനി പുനഃപരിശോധന ഹർജിക്ക് സാധ്യതയില്ല. സർക്കാരിന്റെ വാദങ്ങൾ സുപ്രീംകോടതി പരിശോധിച്ച് കഴിഞ്ഞതാണെന്നും പുനർ നിയമനമല്ലാതെ മറ്റ് സാധ്യതകളില്ലെന്നുമാണ് നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശ റിപ്പോർട്ട്. സെൻകുമാറിന്റെ നിയമനം വൈകിപ്പിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ കോടതിയലക്ഷ്യമാകുമെന്നും സർക്കാരിന് നിയമസെക്രട്ടറി ഉപദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാർ സുപ്രീംകോടതി വിധിയുടെ പകർപ്പ് ഉൾപ്പെടെ കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.