മൂന്നാർ: വിവാദപ്രസംഗത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണ റായി വിജയൻ വൈദ്യുതി മന്ത്രി എം.എം. മണിയെ പിന്തുണച്ച സാഹചര്യത്തിലും അയവില്ലാത്ത നിലപാടുമായി ഗോമതി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊന്പിള ഒരുമൈ സമരം തുടരുന്നു. സമരനേതാവായ ഗോമതി അഗസ്റ്റിൻ, കൗസല്യ തങ്കമണി എന്നിവർ ഇന്നലെ രാവിലെ മുതൽ നിരാഹാരം തുടങ്ങി...........രാവിലെ മുതൽ വിവിധ സംഘടനകളും നേതാക്കളും മൂന്നാറിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, ഓൾ കേരള ഭൂസംരക്ഷണ ദളിത് സേന, പിഎംപി, ബിഡിജെഎസ് , വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളെത്തിയപ്പോൾ സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്, ഐഎൻടിയുസി സംസ്ഥാന ഭാരവാഹി കൃഷ്ണവേണി തുടങ്ങിയ നേതാക്കളും സമരപ്പന്തലിലെത്തി. ദളിത് സമിതിയുടെ നേതൃത്വത്തിൽ പരന്പരാഗത കലാരൂപങ്ങൾ അവതരിപ്പിച്ചാണു സമരത്തിനു പിന്തുണ അറിയിച്ചത്. .........പ്രതിരോധത്തിലായ സിപിഎം നേതൃത്വം മണിക്ക് അനുകൂല രാഷ്ട്രീയ നിലപാടുമായി സമ്മേളനം നടത്തി. മാധ്യമങ്ങളെ പഴിചാരിയായിരുന്നു സിപിഎം നിലപാടു വിശദീകരണം.