വെള്ളറട : വെള്ളറട വിപിഎംഎച്ച്എസ്എസിൽ പരിശീലനത്തിനിടെ 14 എൻസിസി കേഡറ്റുകൾ കുഴഞ്ഞു വീണു.14 കേഡറ്റുകൾ ഒരുമിച്ചു കുഴഞ്ഞു വീണതിൽ ദുരൂഹത യുണ്ടന്നു ബന്ധുക്കൾ.......... എല്ലാവരെയും വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീനാങ്കൽ സ്വദേശി ഷാഹിറ (13), ആറുകാണി സ്വദേശി ആതിര (14), ചെങ്കൽ സ്വദേശി ആദർശ് (14), കളിയക്കാവിള സ്വദേശി രതിൻ (13), മീനാങ്കൽ സ്വദേശി സിബിൻ (14), പൊഴിയൂർ സ്വദേശി ക്ലബിൻ (16), ആലുമൂട് സ്വദേശി അഭിജിത് (15), മരിയപുരം സ്വദേശി സാമുവേൽ (15), ആറാലുമൂട് സ്വദേശി ബിനുകൃഷ്ണ (14), ഇരുന്പിൻ സ്വദേശി ആനന്ദ് (15), വെള്ളറട സ്വദേശി അജിത് (16), പൊഴിയൂർ സ്വദേശി ഷാൻ (15), ഇരുന്പിൻ സ്വദേശി ഗൗതം (14), ആലുംമൂട് സ്വദേശി രാഹുൽ (15) എന്നിവരെയാണ് വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളറട വിപിഎംഎച്ച്എസ്എസിൽ നടക്കുന്ന ക്യാന്പിൽ പങ്കെടുക്കാനെത്തിയ നെയ്യാറ്റിൻകര താലൂക്കിലെ വിവിധ സ്കൂളുകളിലെ 100 ഓളം വിദ്യാർഥികളിൽ 14 പേരാണ് കുഴഞ്ഞു വീണത്.വിദ്യാർഥികൾക്ക് പനിയായതിനാൽ ആണ് കുഴഞ്ഞു വീണതെന്നാണ് എൻസിസി ഉദ്യോഗസ്ഥർ പറയുന്നത്.