WEB DESK :::എല്ലാം ശരിയാകും' എന്ന പ്രചാരണം നടത്തി അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാർ തൊട്ടതൊന്നും ശരിയാക്കാനാവാതെ................സർക്കാരിനു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യങ്ങളും സംഭവങ്ങളുമാണ് ഓരോ ദിവസം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കർശനവും ശക്തവുമായ ഒരു സർക്കാരായിരിക്കും പിണറായി വിജയന്‍റെ നേതൃത്വത്തിൽ വരിക എന്ന പ്രതീതിയാണ് ആദ്യഘട്ടത്തിൽ ഉയർന്നത്.........എന്നാൽ വിവാദങ്ങളുടെ ഘോഷയാത്ര തുടങ്ങി......ആറാം ദിവസം ഡിജിപി ആയിരുന്ന ടി.പി.സെൻകുമാറിനെ നീക്കി ....ബഹ്റയെ dgp അക്കി ..സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്ന അഞ്ജു ബോബി ജോർജിനെ സ്പോർട്സ് മന്ത്രിയായിരുന്ന ഇ.പി.ജയരാൻ രൂക്ഷമായി ശാസിച്ചു എന്നതായിരുന്നു അടുത്ത വിവാദം.... ഇതിനെതിരേ അഞ്ജു തന്നെ പത്രസമ്മേളനം നടത്തി പ്രതികരിച്ചു. ഇതോടെ ജയരാജൻ വിവാദത്തിലായി. വൈകാതെ, സ്പോർട്സ് കൗണ്‍സിൽ സ്ഥാനത്തു നിന്ന് അഞ്ജു രാജിവച്ചു....അഞ്ജുവിന്‍റെ സഹോദരനു സ്പോർട്സ് കൗണ്‍സിലിൽ നിയമനം നൽകിയതും ജയരാജൻ ആരോപണമായി ഉയർത്തിക്കൊണ്ടുവന്നു. എന്നാൽ, ഇതേ ജയരാജനു താൻ നടത്തിയ നിയമനം തന്നെ പാരയായി. ബന്ധുനിയമനം നടത്തിയെന്ന പേരിൽ മന്ത്രിസ്ഥാനം തന്നെ നഷ്ടമായി..........ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങൾ സർക്കാരിന്‍റെ ശക്തമായി ഉലച്ചു. ഈ വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ആദ്യഘട്ടത്തിൽ പോലീസ് പരാജയപ്പെട്ടു. ഇതു സിപിഎമ്മുകാരായ ഒരു കുടുംബത്തെ തന്നെ സർക്കാരിന് എതിരാക്കി. ,,,,,,,,,,ഡിജിപി ഓഫീസിനു മുന്നിൽ സമരത്തിനെത്തിയതും തുടർന്നുണ്ടായ പോലീസ് നടപടികളുമൊക്കെ സർക്കാരിന്‍റെ പ്രതിച്ഛായയെത്തന്നെ ബാധിച്ചു. സമരം തലസ്ഥാനത്തേക്ക് എത്താതെ നോക്കുന്നതിൽ സർക്കാരിനു തന്ത്രപരമായ പാളിച്ചപറ്റി..........എത്തിയത് ഇടുക്കിയിൽ പാർട്ടിയുടെ മുഖമായ എം.എം.മണിയാണ്. നാക്കുദോഷംകൊണ്ടു വാർത്തകളിൽ നിറയാറുള്ള മണിയാശാനും സർക്കാരിന് ആവശ്യത്തിലേറെ തലവേദനകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ പൊന്പിള ഒരുമൈ സമരത്തിൽ പങ്കെടുത്തവരെക്കുറിച്ചു മോശം പരാമർശം നടത്തിയെന്നതിന്‍റെ പേരിൽ വ്യാപക വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പാർട്ടിക്കാർ പോലും മന്ത്രിയെ തള്ളിപ്പറയുന്ന സ്ഥിതി......... മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ വിവാദവും ബജറ്റ് ചോർച്ച വിവാദവും എൽഎഡിഎഫിലെ പ്രമുഖ ഘടകകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോരുമൊക്കെ സർക്കാരിനു തലവേദന ..........ചൊവ്വാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. സർക്കാരിനെ മുൾമുനയിൽ നിർത്താൻ UDF നു നിരവധി കാര്യങ്ങൾ ...