സെൻകുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നൽകണമെന്ന് സുപ്രീംകോടതി ...............ഡിജിപി ആയിരുന്ന ടി.പി.സെൻകുമാറിനെ ആറാം ദിവസം നീക്കി ലോക്നാഥ് ബഹ്റയെ ആ സ്ഥാനത്തു നിയമിച്ചുകൊണ്ടാണ് സർക്കാർ വിവാദങ്ങളുടെ വെടിപൊട്ടിച്ചത്. ആ തീരുമാനത്തിനു തന്നെ ഇപ്പോൾ സുപ്രീം കോടതിയിൽ നിന്നു തിരിച്ചടി കിട്ടിയിരിക്കുന്നു. ..............സെൻകുമാർ കേസിലെ സുപ്രീം കോടതി വിധിയിൽ തനിക്ക് ഒന്നും പറയാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിൽ സർക്കാരാണ് നടപടികൾ സ്വീകരിക്കേണ്ടത്. സ്ഥാനമാറ്റങ്ങൾ ഉണ്ടാകുന്നതിൽ തനിക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും താൻ ഒരു സർക്കാർ സേവകൻ മാത്രമാണെന്നും ഡിജിപി ..........ഡിപിജി സ്ഥാനത്തുനിന്നു മാറ്റിയ കേരള സർക്കാർ ഉത്തരവിനെതിരെ ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്ന് ടി.പി. സെൻകുമാർ. തനിക്കു വേണ്ടി ഹാജരായ അഭിഭാഷകർക്കും നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ജോലി ചെയ്തതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥരും പീഡിപ്പിക്കപ്പെടരുത്. തനിക്കെതിരെ ഉണ്ടാക്കിയ രേഖകളുടെ സത്യാവസ്ഥ കോടതിക്കു ബോധ്യമായെന്നും ഒരു കാലത്തും നടക്കാൻ പാറ്റത്ത കാര്യങ്ങളാണ് തനിക്കുനേരെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാരണം കൊണ്ടല്ല കോടതിയ സമീപിച്ചത്. ഇന്ത്യയിലെ എല്ലാ ഉദ്യോഗസ്ഥർക്കും വേണ്ടിയാണ് കോടതിയെ സമീപിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇന്ത്യയിൽ ഒരു ഉദ്യോഗസ്ഥർക്കും ഉണ്ടാകരുതെന്നും സെൻകുമാർ ..................ടി.പി.സെൻകുമാറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പൂർണരൂപം വന്ന ശേഷം നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ............നിയമവാഴ്ചയുള്ള രാജ്യമാണ് നമ്മുടേത്. സർക്കാരിന്റെ നടപടികളിലുള്ള നിയമപരമായ കാര്യങ്ങൾ പരിശോധിക്കാനാണ് കോടതികളുള്ളത്. ഭരണ രംഗത്തുള്ള നടപടികൾ സർക്കാർ സ്വാഭാവികമായും സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി