മൂന്നാറിൽ സമരം ചെയ്ത പൊന്പിള ഒരുമൈയ്ക്കെതിരെ മോശമായ പരാമർശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നു കെപിസിസി ജനറൽ സെക്രട്ടറി ലതിക സുഭാഷ്................. രാജിവയ്ക്കാത്തപക്ഷം എം.എം. മണിയെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽനിന്നു മാറ്റിനിർത്തണം. എം.എം. മണിക്കെതിരെ വനിതാ കമ്മീഷനു പരാതി നല്കുമെന്നും ലതികാ സുഭാഷ് കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. പൊന്പിള ഒരുമൈ പ്രവർത്തകരെ കാണാൻ മൂന്നാറിൽ പോകുമെന്നും അവർ പറഞ്ഞു................... സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം.എം. മണിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നു കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ പത്രസമ്മേളനത്തിൽ പറഞ്ഞു................. പൊന്പിള ഒരുമയ്ക്കെതിരേ എം.എം. മണി നടത്തിയ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. മണിക്കു പ്രോത്സാഹനവും സംരക്ഷണവും നല്കുന്നതു മുഖ്യമന്ത്രിയാണ്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും മൂന്നാറിലെ സബ് കളക്ടർക്കുമെതിരേ മണി വിവാദ പ്രസ്താവന നടത്തിയപ്പോൾ നിയന്ത്രിച്ചില്ല. മണി സിപിഎമ്മിന് ആഭരണമായിരിക്കാം. പക്ഷേ, പൊതുസമൂഹത്തിനു ബാധ്യതയാണ്. മണിയുടെ പരാമർശം സത്യപ്രതിജ്ഞാലംഘനമാണെന്നും ഷാനിമോൾ പറഞ്ഞു.