ബസ് ഡ്രൈവറെ മർദിച്ച പ്രതി പിടിയിൽ

കാട്ടാക്കട: ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ . കെഎസ് ആർടിസി ഡിപ്പോയിലെ ഡ്രൈവർ ഗിരീഷ് (34 )നാണ് മർദനമേറ്റത്് . പ്രതി മാറനല്ലൂർ കൊറ്റമ്പള്ളി ശ്രീസരസിൽ വിജീഷ് കുമാർ (39 )നെ വിളപ്പിൽശാല പൊലീസ് പിടികൂടി .കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം .പേയാട് ജഗ്്ഷനിൽ വച്ച് വിജീഷ് കുമാർ സ്വകാര്യ ബസിലെ ഡ്രൈവറുമായി വാക്കേറ്റം നടത്തിയിരുന്നു ഇതു കാരണം മറ്റുവാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്ത വിധം റോഡ് തടസ്സപ്പെടുകയും ചെയ്തിരുന്നു . ഇതിനിടയിൽ തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിനു കടന്നു പോകാൻ വഴിയില്ലാതായതോടെ ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെ അസഭ്യം വിളിച്ചു കൊണ്ട് വിജീഷ് കെഎസ്ആർടിസി ഡ്രൈവർ ഗിരീഷിന് നേരെ പാഞ്ഞടുക്കുകയും കൈയിലിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് തലയിൽ അടിക്കുകയുമായിരുന്നുഇതിനിടെ പോലീസ് എത്തി ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബസിന്റെ വാതിലിലൂടെ അകത്തു കയറി ഗിരീഷിനെ വീണ്ടും മർദിക്കുകയും ഇതോടെ ഗിരീഷ് അബോധാവസ്‌ഥയിലാകുകയും ചെയ്തു.ഇതിനു ശേഷം ഇവിടെ നിന്നും മുങ്ങിയ ഇയാളെ വിളപ്പിൽശാല പോലീസ് പേയാട് നിന്നും പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. വിജീഷിൽ നിന്നും മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയും വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയുമായിരുന്നു.