തിരുവനന്തപുരം: മന്ത്രി എം.എം.മണിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ. പൊന്പിളൈ ഒരുമൈ കൂട്ടായ്മയ്ക്കെതിരായ മന്ത്രി മണിയുടെ പരാമർശത്തെ ശക്തമായി എതിർക്കുന്നതയി വി.എസ് പറഞ്ഞു. അവകാശത്തിനുവേണ്ടി പോരാടിയവരെയാണ് മണി അധിക്ഷേപിച്ചത്. ദേവികുളം സബ് കളക്ടർക്കെതിരേ മന്ത്രി മണി നടത്തിയ അധിക്ഷേപ പരാമർശങ്ങൾ തെറ്റാണെന്നും വി.എസ് വ്യക്തമാക്കി. നേരത്തെ, മൂന്നാറിലെ പൊന്പിളൈ ഒരുമൈ കൂട്ടായ്മയിലെ സമരക്കാർക്ക് സമരസമയത്ത് കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മന്ത്രി എം.എം.മണിയുടെ പരിഹാസം. പൊന്പിളൈ ഒരുമൈ സമരം ഒരു ഡിവൈഎസ്പി സ്പോണ്സർ ചെയ്തതാണെന്നും അവിടെ കുടിയും സകല വൃത്തികേടുകളും നടന്നിരുന്നെന്നും മണി പറഞ്ഞു.