KSRTC യുടെ ഭൗമ ദിനാചരണം തണൽ മരം നട്ടും ,മാലിന്യങ്ങൾ നീക്കം ചെയ്തും KSRTC യുടെ MD രാജമാണിക്ക്യം സംസ്ഥാന തല ഉത്ഘാടനം നിർവഹിച്ചു KSRTC യുടെ MD രാജമാണിക്കം എത്തും എന്നറിഞ്ഞതോടെ ഡ്യൂട്ടിയിൽ ഇല്ലാത്ത നിരവധി ജീവനക്കാർ നെയ്യാറ്റിൻകര ഡിപ്പോയിൽ നേരുത്തെ വന്നിരുന്നു . MD അല്ലേ വരുന്നത് കാത്തുനിന്ന ജീവനക്കാർ ഭയ ബഹുമാനത്തോടെ നിൽക്കവേ കാറിൽ നിന്ന് ഇറങ്ങിയത് ഒരു സാധാരണക്കാരൻ , MD രാജമാണിക്യ ത്തേക്കാൾ ടിപ്പ് ടോപ്പിൽ ആയിരുന്നു ജീവനക്കാർ .......നീല ജീൻസും ബനിയനും ധരിച്ചു ഒരു യുവാവ് ...ജീവനക്കരുമായി സൗഹൃദം പങ്കു വച്ചു ... പിന്നെ അല്പം ശുചീകരണ പ്രവർത്തനം അതും കയ്യിൽ ഗ്ലാവ്സ് ധരിക്കാതെ പിന്നീട് മൺവെട്ടി യെടുക്കുന്നു മരം നടാനായി മണ്ണു നിരത്തി , ഒരു കുഴിയെടുത്തു മരവും നട്ടു .വെള്ളവും ഒഴിച്ചു .അതു കഴിഞു MD രാജമാണിക്യത്തിനു ബസ്സു കൂടി കഴുകിയാലോ എന്ന് . ജീവനക്കാരും കൂടി ഒരു ബസ്സും കഴുകി ksrtc MD യാത്രയായി . അപ്പോഴും ചില ജീവനക്കാർക്ക് സംശയം ഇങ്ങനെയും ഉള്ള എംഡി മാർ ഉണ്ടോയെന്ന് ,,,,,,,,,,,,,,,,,,,................................................................................................. നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഡിപ്പോയിൽ ക്ലീൻ കെഎസ്ആർടിസി ഗ്രീൻ കെഎസ്ആർടിസി പദ്ധതിക്ക് തുടക്കമായി.കെഎസ്ആർടിസി എംഡി എം.ജി രാജമാണിക്യമാണ് ഇന്നലെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് വൃത്തിയാക്കി ക്ലീൻ കെഎസ്ആർടിസി ഗ്രീൻ കെഎസ്ആർടിസി പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്തെ മുഴുവൻ കെഎസ്ആർടിസി ബസ് ഡിപ്പോകളും സൗന്ദര്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയുടെ ഉദ്ഘാടനമാണ് നെയ്യാറ്റിൻകര ഡിപ്പോയിൽ നടന്നത്. പ്രസംഗത്തിനല്ല പ്രവർത്തിക്കാണ് പ്രാധാന്യം എന്ന് എംഡി തെളിയിച്ചപ്പോൾ ജീവനക്കാരും ഉദ്യോഗസ്ഥരും യാത്രക്കാരും നാട്ടുകാരും ഒരേ മനസോടെ ഒത്തുചേർന്നു. ബസ് സ്റ്റാൻഡിനെ വൃത്തിയും വെടിപ്പുമുള്ള മാതൃകാ ഡിപ്പോയാക്കി മാറ്റുന്ന പ്രവർത്തനത്തിന് നെയ്യാറ്റിൻകര നഗരസഭയുടെയും സഹകരണം ലഭിച്ചു. പ്രവേശന പാതയ്ക്ക് സമീപത്ത് പൂന്തോട്ടം നിർമാണം, ഡിപ്പോയിലെ ബസുകൾ കഴുകൽ, കെട്ടിടങ്ങൾ നിറം പിടിപ്പിക്കൽ, പ്ലാസ്റ്റിക് നിർമാർജനം എന്നിങ്ങനെയുള്ള പ്രവൃത്തികളാണ് ഇന്നലെ നടന്നത്. പൂന്തോട്ടത്തിൽ നടുന്ന ചെടികൾ പരിപാലിക്കാനുള്ള ചുമതല ജീവനക്കാർക്കാണ്. യാത്രക്കാരെ ആകർഷിക്കാനായി ജനസൗഹൃദ ബോർഡുകൾ സ്ഥാപിച്ചു. ഓരോ ഗ്രൂപ്പുകളായി ആളുകളെ തിരിച്ചതും അവർക്ക് ചെയ്യാനുള്ള പ്രവൃത്തികൾ നിർദേശിച്ചതും എംഡി നേരിട്ടായിരുന്നു. സംസ്ഥാനത്തെ മറ്റു കെഎസ്ആർടിസി ഡിപ്പോകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. സമാന്തര സർവീസിനെ നിയന്ത്രിക്കാൻ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും എംഡി കൂട്ടിച്ചേർത്തു. രാവിലെ 8.30 ന് ആരംഭിച്ച ഡിപ്പോ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ഉച്ചയ്ക്ക് രണ്ടരയോടെ സമാപിച്ചു. ഉച്ചയ്ക്ക് ജീവനക്കാർക്കൊപ്പം മരച്ചീനിയും ചമ്മന്തിയും കഴിച്ച ശേഷമായിരുന്നു എംഡി മടങ്ങിയത്. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എം.ടി സുകുമാരൻ, കെ.എം ശ്രീകുമാർ, പി.എം. ഷറഫ് മുഹമ്മദ്, സി.വി രാജേന്ദ്രൻ, ചീഫ് ട്രാഫിക് ഓഫീസർ, വിജിലൻസ് ഓഫീസർ, ഡിടിഒ, എഒ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ,സുരേഷ് കുമാർ ,സുശീലൻ ,രാജേഷ് ,രൺജിത് ,സുഗുണൻ മുതലായവർ പങ്കെടുത്തു.