ന്യൂഡൽഹി: ഞായറാഴ്ചകളിൽ പെട്രോൾ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയം. ഇത്തരം നീക്കം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആഴ്ചയിൽ ഒരു ദിവസം പെട്രോൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോടാണ് അഭ്യർഥിച്ചത്. അതല്ലാതെ ഞായറാഴ്ചകളിൽ പന്പുകൾ അടച്ചിടാനല്ല പറഞ്ഞതെന്നും പെട്രോളിയം മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ പേജിൽ പറഞ്ഞു.