റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്

റേഷൻ വ്യാപാരികൾ മേയ് ഒന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക് തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ മേയ് ഒന്നു മുതൽ അനിശ്ചിതകാല സമരം നടത്തും. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോയിയേഷന്റെ നേതൃത്വത്തിലാണ് സമരം. സമരത്തിനോടനുബന്ധിച്ച് ഈ മാസം 24-നു റേഷൻ വ്യാപാരികൾ കുടുംബസമേതം ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ച് നടത്തും. തിരുവനന്തപുരത്ത് സിവിൽ സ്പ്ലൈസ് കമ്മീഷണറേറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണു മാർച്ച് നടത്തുന്നത്.