മലപ്പുറത്തു വോട്ടെണ്ണൽ കുഞ്ഞാലിക്കുട്ടി ക്ക് ആധിപത്യം ::171038 ലീഡ് .....udf 513325...ldf 344287 bjp 65862 ldf പല നിയോജകമണ്ഡലങ്ങളിലും പിറകോട്ടു...bjp ക്കുമങ്ങൽ....ഭരണത്തിന് എതിരെ യുള്ള വികാരം ... മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി വോട്ടെണ്ണൽ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തുന്നു. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. ഇതിൽ വള്ളികുന്നും കൊണ്ടോട്ടിയിലും തുടക്കത്തിൽ എൽഡിഎഫ് ലീഡ് ചെയ്തെങ്കിലും പിന്നീട് പിന്നോട്ട് പോയി..... മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നു പ്രഖ്യാപിക്കും. മലപ്പുറം ഗവണ്മെന്റ് കോളജിൽ ഇന്നു രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു ..... പതിനൊന്നു മണിയോടെ അന്തിമ ലീഡ് അറിയാനാകും..... പന്ത്രണ്ടു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ. വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്തിമനിർദേശങ്ങൾ നൽകിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ കൗണ്ടിംഗ് ഏജന്റുമാർക്കും പരിശീലനം നൽകിയിട്ടുണ്ട്....... കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കൂടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫും അവരുടെ സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും. പോളിംഗ് ശതമാനത്തിലെ നേരിയ വർധനയാണ് രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക വർധിപ്പിക്കുന്ന ഘടകം. പ്രചാരണം മുമ്പത്തേക്കാൾ ശക്തമായിരുന്നുവെങ്കിലും പോളിംഗിൽ ചെറിയൊരു വർധനയേ ഉണ്ടായുള്ളൂ. 77.21 ൽ നിന്ന് 77.33 ശതമാനത്തിലേക്ക് 0.12 ശതമാനം