തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്‍റെ അമ്മയ്ക്കും ബന്ധുക്കൾക്കും മർദ്ദനമേറ്റതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യുഡിഎഫ് വ്യാഴാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറം ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്....... പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്‍റെ അമ്മയെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും രൂക്ഷമായി വിമർശിച്ച് ഷാഫി പറന്പിൽ എംഎൽഎ രംഗത്ത്. പോലീസിനെ നിയന്ത്രിക്കാനും നാടു ഭരിക്കാനും അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ എന്നായിരുന്ന ഷാഫിയുടെ വിമർശനം. ഫേസ്ബുക്കിലാണ് ഷാഫി രൂക്ഷമായി പ്രതികരിച്ചത്.സ്വന്തം മകനെ നഷ്ടപ്പെട്ട അമ്മയോടല്ല പോലീസ് തിണ്ണമിടുക്ക് കാണിക്കേണ്ടത്. ആ അമ്മ പോലീസ് ആസ്ഥാനത്ത് നിരാഹാരമിരുന്നാൽ ഒലിച്ചുപോകുമായിരുന്നോ ലോക്നാഥ് ബെഹ്റയുടെ ഒണക്കത്തൊപ്പിയെന്നും ഷാഫി ചോദിക്കുന്നു..... പോലീസ് ആസ്ഥാനത്തുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പേരൂർക്കട ആശുപത്രിയിൽനിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൾ കോളജ് ആശുപത്രിയിൽ ആത്യഹിത വിഭാഗത്തിലാണ് മഹിജ. ആശുപത്രിയിലെ ഡോക്ടമാർ മഹിജയെ പരിശോധിച്ചു വരുകായാണ്............ പോലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും എതിരായ നടപടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി. വിഷയത്തിൽ പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് കാനം അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് ശ്രദ്ധയോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കിലും പോലീസ് ആസ്ഥാനത്തിന് മുൻപിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. അത്തരമൊരു ജാഗ്രതക്കുറവ് സംഭവിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി............