തിരുവനന്തപുരം :: ഇരവിക്കോണത്തു ഇന്നലെ വൈകിട്ടു ആണ് ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടു സംഘർഷമുണ്ടായത് .കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന മുടിപ്പുരയുടെ മുടി ചിലരുടെ നേതൃത്വത്തിൽ പുറത്തെടുത്തു എഴുന്നള്ളിക്കാൻ തുടങ്ങിയതോടെയാണ് സംഘർഷം ഉടലെടുത്തത് .പൂവാർ എസ് .ഐ .R .പ്രകാശും സംഘവും സ്ഥലത്തുണ്ടായിരുന്നു . ക്ഷേത്ര അവകാശികളെന്നു പറയുന്ന വാസന്തിയും ,ശശികലയും ഇത് തടയാനെത്തി . ഇവർക്ക് പരിക്കേറ്റിട്ടുണ്ട് .തലക്കു പരിക്കേറ്റ ഇവരെ ജനറൽ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു . സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാ സംഗം തടയുകയും,ആക്രമിക്കുകയും ചെയ്തു . ഇവർക്കെതിരെ പൂവാർ പോലീസ് കേസെടുത്തു .(380/ 2017 ,381/ 2017 ) . സംഘർഷം അറിഞ്ഞു എത്തിയ പൂവാർ CI - S .അരുൺ ഇന്റെ നേതൃത്തിൽ കൂടുതൽ പോലീസ് എത്തി . ഇടക്ക് ലാത്തിയും യും വീശി . ഇന്ന് സ്ഥലത്തു കൂടുതൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട് .മുരുഗൻ ,അജി എന്നിവർക്കെതിരെ പോലീസിനെ ആക്രമിച്ചതിനെതിരെ കേസ് എടുത്തിട്ടുണ്ട് .