തിരുവനന്തപുരം :: വെള്ളറട ചെമ്മണ്ണുവിള പുത്തൻ വീട്ടിൽ ജോണിനാണ് സമീപവാസിയായ വിജയനും സംഘത്തിന്റെയും ആക്രമണത്തിൽ മാരകമായി പരുക്കേറ്റത് .ആക്രമണത്തിന് വിജയന്റെ സഹോദരൻ നെൽസനും കൂടെയുണ്ടായിരുന്നതായി പരുക്കേറ്റ യുവാവ് . ആശുപത്രിയിലേക്ക് പോകാൻ തുടങ്ങിയ ജോണിന്റെ ബൈക്കും അടിച്ചു തകർത്തു . ഗുണ്ടകൾ വീട്ടിൽ കയറിവന്ന് തലക്കും ,നെഞ്ചത്തും മർദിച്ചിരുന്നു .തലക്കും ,നെഞ്ചത്തും മാരകമായി പരുക്കേറ്റ ജോൺ നെ നെയ്യാറ്റിൻകര ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ് . ഛർദിലും ,തലക്കറക്കവും ഉള്ള യുവാവിന്റെ നില വഷളായി കൊണ്ടിരിക്കുന്നതായി ആശുപത്രിയിലെ ഡോക്ടർ . ഇവർക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കാൻ കോടതി മുൻപേ നിർദേശിച്ചിട്ടുള്ളതാണ് .ആക്രമണം നടന്ന ഉടനെ വെള്ളറട പോലീസ് നെ ആറിയിച്ചെങ്കിലും പോലീസിന്റെ ഭാഗത്തു നിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് ജോൺ പറയുന്നത് .വിജയനും സംഘവും മുൻപും ജോണിന്റെ വീട്ടിലെത്തി ആക്രമിച്ചിട്ടുണ്ട് .വെള്ളറട പോലീസിനെയും ,100 ,ലും ,പിന്നീട് dgp യെയും പരുക്കേറ്റ കിടന്ന ജോൺ വിളിച്ചറിയിച്ചിരുന്നു .തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകരെ ജോണിന്റെ കുടുംബം ഇന്നു കാണും .